October 14, 2026

വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി വളർത്തു മൃഗത്തെ ആക്രമിച്ചു

എസ്റ്റേറ്റ് വാച്ചർ മാരായ വി രാമരാജ്, പി പരമൻ എന്നിവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പുലിയെ പിടിക്കാനുള്ള നടപടികൾ അടിയന്തരമായി വനം വകുപ്പ് ചെയ്യണമെന്ന് നാട്ടുകാർ.കഴിഞ്ഞ വർഷമാണ് വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ സമാനമായ രീതിയിൽ വളർത്തു മൃഗങ്ങൾ ചത്ത നിലയിൽ കണ്ടെത്തിയത് തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ച് പുലി കെണിയിൽ ആക്കിരുന്നു..
ഇതിന് ശേഷം വീണ്ടും ഇതേ ഭാഗത്ത് തന്നെ ആണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിരിക്കുന്നത്…
ചൊവ്വാഴ്ച്ച വെളുപ്പിന് രണ്ടു മണിയോടുകൂടി എസ്റ്റേറ്റ് വാച്ചർ മാരായ വി രാമരാജ്, പി പരമൻ എന്നിവർ ജോലിക്കിടയിൽ തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് താഴെ ഉള്ള റോഡിൽ ആണ് പശുവിനെ ചത്ത നിലയിൽ കാണുന്നത്.
റോഡിന് മുകളിലായി പുലിയെ കണ്ടത്, തുടർന്ന് ഇവരെ പുലി ഓടിക്കുകയും അര കിലോമീറ്റർ ഓളം ഓടിയ ഇവർ
തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് എന്നും പറയുന്നു…തുടർന്ന് കുമളി ഫോറസ്റ്റ് റേഞ്ചിൽ വിവരമറിയിക്കുകയും ചെയ്തു. അടിയന്തരമായി പുലിയെ പിടിക്കാൻ ഉള്ള നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
അല്ലാത്തപക്ഷം ജനങ്ങൾ ഭീതിയുടെ കഴിയേണ്ട അവസ്ഥ ആണെന്നും നാട്ടുകാർ പറഞ്ഞു.

Copyright © All rights reserved. | Newsphere by AF themes.