യുഎന്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയണ്‍മെന്റ് ആന്റ് ഹെല്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടകരമായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ആവശ്യപ്പെട്ടു.
യുഎന്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാട്ടര്‍ എന്‍വയണ്‍മെന്റ് ആന്റ് ഹെല്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടകരമായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ ഡാം പുതുക്കി പണിയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ആവശ്യപ്പെട്ടു.നൂറിലധികം വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന് ഘടനാപരമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഭൂകന്പ സാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.കേരളത്തിലെ 50 ലക്ഷത്തോളം ആളുകള്‍ക്കും, ലക്ഷക്കണക്കിന് പക്ഷിമൃഗാദികള്‍ക്കും, കൃഷിയിടങ്ങള്‍ക്കും നാശം വിതയ്ക്കാന്‍ സാധ്യതയുള്ള മുല്ലപ്പെരിയാര്‍ പ്രശ്നം ഇതുവരെ പരിഹരിക്കാത്തത് കേരളത്തിന്റെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ പരാജയമാണ്. ഡാം പുതുക്കി പണിയുമെന്ന് പ്രകടനപ്രതികയില്‍ ഉള്‍പ്പെടുത്താത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
