March 2, 2026

Idukkionline

idukkivarthaonline

തീപ്പിടിച്ച വീട്ടിൽ പരിശോധന നടത്തിയപ്പോൾ ഫോറൻസിക് സംഘം കണ്ടെടുത്തത് കള്ളത്തോക്ക് . ഒളിവിൽ പോയ പ്രതി കട്ടപ്പന പോലീസ് പിടിയിൽ .

കട്ടപ്പന: ഏതാനും പേർ ചേർന്ന് വീടിനു തീവച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോൾ ഫോറൻസിക് സംഘം വീട്ടിൽ നിന്നും ലൈസൻസില്ലാത്ത റിവോൾവർ കണ്ടെടുത്തു. സംഭവത്തിൽ പരാതിക്കാരനായ കൊച്ചുതോവാള കൊടിത്തോപ്പിൽ സോണി അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന് മേയ് 15ന് തീപിടിച്ചിരുന്നു. തുടർന്ന് ഏതാനും പേർ ചേർന്ന് വീടിനു തീവയ്ക്കുകയായിരുന്നെന്ന് ഇയാൾ പോലീസിൽ പരാതിപ്പെട്ടു. ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള പക തീർക്കാൻ മുൻ ഭാര്യയുടെ വീട്ടുകാരാണ് തീവെച്ചതെന്നാണ് ഇയാൾ പോലീസിനെ അറിയിച്ചത്. ഇതോടെ മേയ് 16ന് ഫൊറൻസിക് സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തോക്ക് കണ്ടെത്തിയത്.
തുടർന്ന് അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു. പിന്നീട് ഒളിവിൽ പോയ സോണിയെ കട്ടപ്പന ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് എസ്.്ഐ. ലിജോ പി.മണിയുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!