കാട്ടാനയ്ക്ക് പിന്നാലെ ഇടുക്കിയെ വിറപ്പിച്ച് കടുവയും, മൂന്നാർ കല്ലാർ എസ്റ്റേറ്റ് മേഖലയിൽ കടുവയിറങ്ങി
മൂന്നാർ : കാട്ടാനക്ക് പിന്നാലെ ഇടുക്കി മൂന്നാറിന് സമീപം കടുവയിറങ്ങി. മൂന്നാറിനു സമീപം കല്ലാർ എസ്റ്റേറ്റിൽ കടുവയിറങ്ങി.രാവിലെ ഏകദേശം 10 മണിയോടെയാണ് കടുവയെ കണ്ടത്.കല്ലാർ എസ്റ്റേറ്റിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രയിൽ വാഹനത്തിലെ ഡ്രൈവറേയും, യാത്രക്കാരെയും കടുവ ഭയപ്പെടുത്തിയതായി പറയുന്നു.പ്രദേശത്തു ഇതിന് മുമ്പ് കടുവയുടെ ആക്രമണത്തിൽ പശുക്കൾ ചത്തിരുന്നു.
