മാങ്കുളത്തിന് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു.
മാങ്കുളം: മാങ്കുളത്തിന് സമീപം കുവൈറ്റ് സിറ്റിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് അപകടം. പേമരം കയറ്റത്തിലാണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല..ആനക്കുളത്തേക്ക് വിനോദസഞ്ചാരത്തിന് എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്..നിരവധി അപകടങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. റോഡിലെ അശാസ്ത്രീയ നിർമ്മാണമാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു..
