ഹര്‍ത്താൽ നിയമവിരുദ്ധം; സമരസമിതിക്ക് നോട്ടീസ് നൽകി ശാന്തൻപാറ പൊലീസ്
പൂപ്പാറ:
ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പിടികൂടാനുള്ള ‘മിഷൻ അരിക്കൊമ്പൻ’ സ്റ്റേ ചെയ്തതിൽ പ്രതിഷേധിച്ച് ഇടുക്കിയില്‍ ഇന്ന് നടത്തുന്ന ജനകീയ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ്. ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്നവർ ഏഴു ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി.
2019 ജനുവരി ഏഴിനാണ് ഇതുസംബന്ധിച്ച് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകൾ മുൻകൂർ നോട്ടീസ് നല്കിയിട്ടില്ലാത്തതിനാൽ ഇടുക്കിയിലെ ഹർത്താൽ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന് ശാന്തൻപാറ പോലീസ് ഇൻസ്പെക്ടർ നൽകിയ നോട്ടീസിൽ പറയുന്നു. ഈ ദിവസം ഹർത്താൽ നടത്തുകയോ ഹർത്താലിനെ അനുകൂലിക്കുകയോ ചെയ്താൽ എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദിത്വം പ്രസ്തുത സംഘടനകളുടെ നേതാക്കൾക്കായിരിക്കുമെന്നും, അവരുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.(News Courtesy)
