March 2, 2026

Idukkionline

idukkivarthaonline

ലോക ക്ഷയരോഗ ദിനാചരണം.
ജില്ലാ തല പരിപാടി വണ്ടിപ്പെരിയാറിൽ നടന്നു.

മാർച്ച് 24 ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ചാണ് ജില്ലാ ക്ഷയരോഗ നിവാരണ വിഭാഗം ഇടുക്കിയുടെ നേതൃത്വത്തിൽ ജില്ലാ തല ക്ഷയരോഗ ദിനാചരണം വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചത്. ക്ഷയരോഗത്തെ ലോകത്തു നിന്നു തന്നെ തുടച്ചുനീക്കാം എന്നതാണ് 2023 ലെ ക്ഷയരോഗ ദിനത്തിന്റെ പ്രമേയം വണ്ടപ്പെരിയാറിൽ നടന്നജില്ലാ തല ക്ഷയരോഗ ദിനാചരണത്തിന് ബോധവത്ക്കരണ റാലിയോടെയാണ് തുടക്കമായത് വണ്ടിപ്പെരിയാർ സെന്റ് ജോസഫ് സ്കൂൾ പരിസരത്തു നിന്നുമാരംഭിച്ച ബോധവത്ക്കരണ റാലി വണ്ടിപ്പെരിയാർ SI . V വിനോദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു

ബോധവത്ക്കരണ റാലി വണ്ടിപ്പെരിയാർ ബസ്സ്റ്റാൻഡിൽ എത്തിയതോടെ കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. തുടർന്ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ക്ഷയരോഗ ദിനാചരണ പരിപാടിയുടെ ഉത്ഘാടന ചടങ്ങിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് P മാലതി അധ്യക്ഷയായിരുന്നു. ജില്ലാ TB ഓഫീസർ ഡോ: സെൻസിബാബുരാജൻ സ്വാഗതമാശംസിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് KT ബിനു ക്ഷയരോഗ ദിനാചരണ പരിപാടി ഉത്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: L മനോജ് മുഖ്യപ്രഭാഷണം നടത്തി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ: ഡോൺ ബോസ്കോ വിഷയാവതരണം നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി ക്ഷയരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്തംഗം SP രാജേന്ദ്രൻ . വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് KMഉഷ. ബ്ലോക്ക് പഞ്ചായത്തംഗം R സെൽ വത്തായി. തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് TB ചാമ്പ്യൻമാരെ ആദരിച്ചു. ആരോഗ്യ രംഗത്ത് നിസ്വാർഥ സേവനം നടത്തി വരുന്ന ഡോ: ഡോൺ ബോസ്കോ . കാർഷിക വികസന ബാങ്ക് മാനേജർ V J തോമസുകുട്ടി എന്നിവരെ ആദരിച്ചു
തുടർന്ന് ക്ഷയരോഗ നിവാരണം പൊതുജനങ്ങൾ അറിയേണ്ട വസ്തുതകൾ എന്ന വിഷയത്തിൽ ഡോ: M ആനന്ദ് സെമിനാർ നയിച്ചു

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!