March 2, 2026

Idukkionline

idukkivarthaonline

“സൗദി വെള്ളക്ക” സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദിപ് സേനൻ നിർമ്മിക്കുന്ന “സൗദി വെള്ളക്ക” എന്ന സിനിമയുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.
” ഓപ്പറേഷന്‍ ജാവ”യുടെ ഗംഭീര വിജയത്തിനുശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക.
ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാർഥ് ശിവ,ബിനു പപ്പു,സുജിത്ത് ശങ്കർ ഗോകുലന്‍, ശ്രിന്ധ,റിയ സെയ്റ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത് . ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ഹരീന്ദ്രനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനനുമാണ്.എഡിറ്റിംഗ് നിഷാദ് യൂസഫ് സംഗീതം പാലി ഫ്രാൻസിസ്, സൗണ്ട് ഡിസൈനിംഗ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്,
ആർട്ട് സാബു വിതുര , മേക്കപ്പ് മനു മോഹൻ,
കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍. പ്രൊഡക്ഷൻ കൺട്രോളർ ജിനു പികെ,, സ്റ്റിൽസ് ഹരി തിരുമല,
ഡിസൈൻസ് യെല്ലോ ടൂത്ത്, പി ആർ ഒ മഞ്ജു ഗോപിനാഥ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പെരുമ്പാവൂരിലുമായാണ് സൗദി വെള്ളക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!