October 14, 2026

സ്ത്രീധനം നൽകിയില്ലെന്നും കുട്ടികള്‍ ഇല്ലെന്നും പറഞ്ഞ് പീഡനം. യുവതി തൂങ്ങിമരിച്ചു, ഭര്‍ത്താവ് അറസ്റ്റിൽ

കരുനാഗപ്പള്ളി :ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച
സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു
കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയിൽ സുബിൻ(30)
അറസ്റ്റിലായത്. ഭാര്യയായ തൊടിയൂർപുലിയൂർ വഞ്ചി
ആതിരാലയത്തിൽ ആതിര(26)തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട
സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്കും പീഡനത്തിനുമാണ്
അറസ്റ്റ്. കഞ്ചാവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷം
സുബിൻ ആതിരയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കുകയും
മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം
സഹിക്കാതെ സ്വന്തം വീട്ടിലേക്കുപോയ ആതിരയെ വീണ്ടും
സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുവന്ന് ഉപദ്രവം തുടർന്നു.
അഞ്ചുവർഷംമുമ്പ് ഇരുവരം പ്രേമിച്ച് വിവാഹം കഴിച്ചതായിരുന്നു.

Copyright © All rights reserved. | Newsphere by AF themes.