October 14, 2026

ഡ്രൈഡേയിൽ മദ്യവിൽപ്പന: രണ്ടു പേർ അറസ്റ്റിൽ

കുഞ്ചിത്തണ്ണിഭാഗത്ത് ഇന്ന് അടിമാലി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ മദ്യവിൽപ്പനക്കാരനെ അറസ്റ്റ് ചെയ്ത് കേസെടുത്തു..എല്ലക്കൽ സ്വദേശിയായ മൂക്കിരിക്കാട്ടിൽ ശശിധരൻ കുഞ്ചിത്തണ്ണി ടൗണിലെ പീടിക മുറിക്കുള്ളിൽ മദ്യവിൽപ്പന നടത്തിക്കൊണ്ടിരുന്നപ്പോഴാണ് പിടിയിലായത്.. പൊതു സ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് ആമക്കണ്ടം സ്വദേശിയായ പാറയ്ക്കൽ ഷാജി സുരേന്ദ്രനെയും അറസ്റ്റ് ചെയ്തു. അഞ്ച് ലിറ്റർ മദ്യവും എക്സൈസ് സംഘം പരിശോധനയിൽ കണ്ടെടുത്തു.. ഷാജി സുരേന്ദ്രനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ശശിധരനെ അടിമാലി കോടതിയിൽ ഹാജരാക്കും..അവധി ദിവസങ്ങളിൽ മദ്യം ശേഖരിച്ചു വച്ച് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ
പ്രിവൻ്റീവ് ഓഫീസർ പി എച്ച് ഉമ്മറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,ശ്രീജിത്ത് എം എസ്, ലിബിൻ രാജ് ബി എൽ, ഡ്രൈവർ ശരത്ത് എസ് പി എന്നിവരും പങ്കെടുത്തു..

Copyright © All rights reserved. | Newsphere by AF themes.