October 14, 2026

വൈകല്യങ്ങളെ മറികടന്ന് പെരിയാർ നദി കീഴടക്കി 15 കാരൻ ആസിം

ജന്മനാ ഇരുകൈകൾ ഇല്ലാതിരുന്നിട്ടും തൻ്റെ വൈകല്യങ്ങളെ പെരിയാറിൻ്റെ ഓളങ്ങളിൽ ഒഴുക്കി 61- മിനിറ്റ് കൊണ്ട് നദിയുടെ മറുകരയിൽ നീന്തിയെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആസിം വെളിമണ്ണയെന്ന ഈ 15 വയസ്സുകാരൻ.
90 % അംഗവൈകല്യമുള്ള ആസിം ആലുവ പെരിയാർ നദിയുടെ ഏറ്റവും വീതി കൂടിയ ഭാഗം ഇന്ന് രാവിലെ നീന്തി കടന്ന് കൊണ്ടാണ് പുതിയ ചരിത്രം രചിച്ചത്. സാഹസിക നീന്തൽ പരിശീലകൻ സജി വാളശ്ശേരിക്കൊപ്പമാണ് മുഹമ്മദ് ആസിം പുഴ നീന്തി കടന്നത്.
പരിമിതികളിൽ തളരാതെ പുതിയ നേട്ടങ്ങൾ എത്തിപ്പിടിക്കുന്ന ആസിം, കുട്ടികളുടെ നോബൽ പുരസ്കാരത്തിൽ മൂന്നാം സ്ഥാനം നേടി ആഗോള ശ്രദ്ധ കൈവരിച്ചത് കഴിഞ്ഞ നവംബറിലായിരുന്നു.
കുട്ടികളുടെയും അംഗപരിമിതി ഉള്ളവരുടെയും വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി പോരാടി ശ്രദ്ധേയനാണ് ആസിം.
ആസിം വെളിമണ്ണ കേരളത്തിന് മാത്രമല്ല, ഇന്ത്യക്ക് തന്നെ അഭിമാനമാണ്.
അഭിനന്ദനങ്ങൾ.!
( News Courtesy )

Copyright © All rights reserved. | Newsphere by AF themes.