October 14, 2026

പ്രായപൂർത്തിയാകാത്ത യുവാവ് പെൺകുട്ടിയുടെ നഗ്നദൃശ്യം കൈക്കലാക്കി : സംഭവം ഇടുക്കി ഉപ്പുതറയിൽ

ഉപ്പുതറ:സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം മുതലാക്കിയണ് പതിനേഴുകാരൻ പെൺകുട്ടിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയത്. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഓൺലൈൻ പഠനത്തിനായി വീട്ടുകാർ നൽകിയ മൊബൈൽ ഉപയോഗിച്ച് പെൺകുട്ടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങി. ഈ അക്കൗണ്ടിലൂടെ പെൺകുട്ടിയുമായി 17 കാരൻ ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് പെൺകുട്ടി സ്വന്തം നഗ്ന ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ ഉപയോഗത്തിൽ സംശയം തോന്നി മാതാപിതാക്കൾ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല ചാറ്റുകളും നഗ്ന ദൃശ്യങ്ങളും കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾ ഉപ്പുതറ പോലീസ്‌ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് മനസിലാക്കിയ പതിനേഴുകാരൻ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട് . കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാളുടെ സുഹൃത്തുക്കളായ ചിലർ പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Copyright © All rights reserved. | Newsphere by AF themes.