എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന യുവാക്കളെ വണ്ടിപ്പെരിയാർ എക്സൈസ് സംഘം സാഹസികമായി പിടികൂടി
തമിഴ്നാട്ടിൽനിന്നും നിന്നും കേരളത്തിലേക്ക് വന്ന സിഫ്റ്റ് കാർ എക്സൈസ് സംഘം പരിശോധനയ്ക്ക് കൈകാണിച്ചു എങ്കിലും ലും നിർത്താതെ പോകുകയായിരന്നു. വാഹനത്തെ പിന്തുടർന്ന് എത്തിയ എക്സൈസ് അറുപത്തിമൂന്നാം മൈൽ പെട്രോൾപമ്പിൽ വാഹനം തടഞ്ഞെങ്കിലും കാർ പെട്രോൾ പമ്പിന്റ തുണിലിടിപ്പിച്ചു കേടുപാട് ഉണ്ടാക്കി കാറിന്റെ ടയർ പൊട്ടുകയും ചെയ്തു. തുടർന്നും നിർത്താതെ ഓടിച്ചുപോയ കാർ എക്സൈസ് സംഘം എൻഎച്ച് റോഡിൽ വിലങ്ങി തടഞ്ഞു പരിശോധിച്ചതിൽ രണ്ടര ഗ്രാം എംഡിഎംഎ യും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
തിരുവനന്തപുരം കവടിയാർ വില്ലേജിൽ കവടിയാർ പാലസിൽ മഴുവൻ ചേരിൽ വീട്ടിൽ വിജയൻകുമാർ മകൻ വിജിൻ വി. സ് 29
തിരുവനന്തപുരം കുടപ്പനക്കുന്ന് വില്ലേജിൽ ചൂഴം പാല കരയിൽ എസ് ജെ ഭവൻവീട്ടിൽ ബോബൻ മകൻ നിധീഷ് 28
തിരുവനന്തപുരം കവടിയാർ വില്ലേജിൽ കവടിയർ കരയിൽ അമ്പാടി വീട്ടിൽ കരുണാകരൻ മകൻ കിരൺ 29
കവടിയാർ വില്ലേജിൽ കുറവൻകോണം കരയിൽ ലളിത മന്ദിരം വീട്ടിൽ പ്രേംകുമാർ മകൻ പ്രശോഭ് പ്രേം 27
തിരുവനന്തപുരം വലിയൻ തുറകൊച്ച് തേപ്പ് സൗമ്യ ഭവൻവീട്ടിൽ സുരേഷ് മകൾ ഡൈന 22 എന്നിവരാണ് എക്സൈസിന്റെ പിടിയിലായത് .
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണ കുമാർ C P, സേവ്യർ P D, രാജ് കുമാർ B, സിവിൽ എക്സൈസ് ഓഫിസർ മാരായ പ്രമോദ്, ദീപു കുമാർ, ശശികല എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്നിന്റെ വ്യാപനം സമൂഹത്തിൽ വളർന്നു വരുന്ന സാഹചര്യത്തിൽ റെയ്ഡുകൾ വളരെ ശക്തമാക്കി എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
