March 2, 2026

Idukkionline

idukkivarthaonline

ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഒൺലൈൻ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു.

കുമളി ആസ്ഥാനമായി സാമൂഹിക – സാംസ്കാരിക മേഖലയ്ക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ചായപ്പീടിക വാട്സാപ്പ് കൂട്ടായ്മയാണ് പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നത്.
ഡിസൈൻ ചെയ്ത പോസ്റ്റർ
ഫോട്ടോ എടുത്തോ സ്കാന്‍ ചെയ്തോ നല്ല വ്യക്തതയോടെ മാത്രമേ മത്സരത്തിനായി അയയ്ക്കാൻ പാടുള്ളൂ. ജില്ലയുടെ പൈതൃകത്തിനെ അടിസ്ഥാനമാക്കിയാകണം പോസ്റ്ററുകൾ ഡിസൈൻ ചെയ്യേണ്ടത്. പോസ്റ്ററുകൾ 2022 ജനുവരി 23 ന് മുൻപ് chayapeedika@gmail.com എന്ന ഇ-മെയില്‍ വിലാസത്തിൽ അയക്കേണ്ടതാണ്. പേര്, അഡ്രസ്സ്, ഫോൺനമ്പർ എന്നിവ പോസ്റ്ററിനടിയിൽ രേഖപ്പെടുത്തേണ്ടതാണ്.
വ്യത്യസ്തമായ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുക.
സുഗന്ധ വ്യഞ്ജനങ്ങളുടെ കേരളത്തിലെ കലവറ എന്ന നിലയിൽ മത്സര വിജയികൾക്ക് ജില്ലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ് സമ്മാനമായി നൽകുന്നത്.
ഒന്നാം സമ്മാനമായി ഒരു കിലോ ഏലക്കായ, 500 ഗ്രാം കുരുമുളക്, ഒരു കിലോ തേയിലപ്പൊടി, 250 ഗ്രാം കാപ്പിപ്പൊടി, മസാലക്കൂട്ട് എന്നിവയും രണ്ടാം സമ്മാനമായി 750 ഗ്രാം ഏലക്കായ, 400 ഗ്രാം കുരുമുളക്, 500 ഗ്രാം തേയില, 250 ഗ്രാം കാപ്പിപ്പൊടി, മസാലക്കൂട്ട് എന്നിവയും
മൂന്നാം സമ്മാനമായി 500 ഗ്രാം ഏലക്കായ, 250 ഗ്രാം കുരുമുളക്, 250 ഗ്രാം തേയില, 250 ഗ്രാം കാപ്പിപ്പൊടി, മസാലക്കൂട്ട് എന്നിവയും, പ്രോത്സാഹന സമ്മാനമായി അഞ്ച് പേര്‍ക്ക് മസാലക്കൂട്ട്, 250 ഗ്രാം തേയില, 100 ഗ്രാം കാപ്പിപ്പൊടി എന്നിവയും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് 99616 97383, 94472 93281,  95269 23124 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!