April 18, 2026

Idukkionline

idukkivarthaonline

വരാൽ ” ബി.ജി.എം വർക്കുകൾ തുടങ്ങി

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ കൂട്ടുകെട്ടിലുള്ള കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരാൽ’. ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഗോപീസുന്ദർ ഒരുക്കുന്നു.

വലിയ ക്യാൻവാസിൽ വൻ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം വളരെ വേഗമാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കണ്ണൻ താമരക്കുളത്തിന്റെപൊളിറ്റിക്കൽ ഡ്രാമയാണ് ‘വരാൽ ” അനൂപ്മേനോന്റെതിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ്‌നിർമിക്കുന്നത്

ഒരിടവേളയ്ക്ക്‌ ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ കാലികപ്രാധാന്യമുള്ള ഒരു പൊളിറ്റിക്കൽ ഡ്രാമയായിരിക്കും വരാൽ. ഒരു വലിയ ക്യാൻവാസിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ, രൺജി പണിക്കർ, ശങ്കർരാമകൃഷ്ണൻ, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിൻ, കൊല്ലം തുളസി, സുധീർ, നിത പ്രോമി, മൻരാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്‌.

എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോർഡിനേറ്റർ; അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെ.ആർ പ്രകാശ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സുനിത സുനിൽ, സ്റ്റിൽസ്: ഷാലു പെയ്യാട് എന്നിവരാണ് മറ്റ്‌ അണിയറപ്രവർത്തകർ.’വരാലി’ന്റെ പ്രധാന ലൊക്കേഷൻ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനംഎന്നിവിടങ്ങളിലായിരുന്നു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!