October 14, 2026

കോട്ടയം നഗരമധ്യത്തിൽ പതിനെട്ടുകാരനെ ഗുണ്ടാ നേതാവ് തല്ലിക്കൊന്നത് കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ.

കോട്ടയം നഗരമധ്യത്തിൽ പതിനെട്ടുകാരനെ ഗുണ്ടാ നേതാവ് തല്ലിക്കൊന്നത് കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ.കുത്തേറ്റ ഷാരോണിനെ തോളിലിട്ടു കൊണ്ടാണ് ജോമോൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെത്തിയത്. ഓട്ടോയിലെത്തിയ പ്രതിക്കൊപ്പം നാല് പേർ കൂടിയുണ്ടായിരുന്നു. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതതമാക്കി.
ഞാൻ ഇയാളെ കൊലപ്പെടുത്തിയെന്ന വീരവാദവുമായി പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ ജോമോനേ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം, ഷാരോണിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അപ്പോഴേക്കും ഷാരോൺ മരിച്ചിരുന്നു.
ജോമോൻ കൊലപാതകം നടത്തിയത് കഞ്ചാവ് മാഫിയയപ്പെറ്റി പൊലീസിന് വിവരം നൽകിയെന്നാരോപിച്ചാണെന്ന് പൊലീസ് പറഞ്ഞു. കല്ലിനും കമ്പിനും കമ്പിവടിയ്ക്കും അടിച്ചും ഇടിച്ചുമാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.
2021 നവംബർ 19 നാണ് ജോമോനെ കാപ്പ ചുമത്തി ജില്ലാ പൊലീസ് മേധാവി ജില്ലയിൽ നിന്നും നാട് കടത്തിയത്. കാപ്പയുടെ നിരോധനം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.എന്നാൽ, കാപ്പയുടെ വിലക്ക് നിലനിൽക്കെയാണ് പ്രതി ജില്ലയിൽ എത്തി ക്രൂരമായ കൊലപാതകം നടത്തിയിരിക്കുന്നത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Copyright © All rights reserved. | Newsphere by AF themes.