October 15, 2026

ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തു

ധര്‍മ്മടത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തു. ധര്‍മ്മടം സ്വദേശി അദിനാന്‍ (17) ആണ് ആത്മഹത്യ ചെയ്തത്. കുട്ടി സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതായി മാതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യയുടെ കാരണം ഇതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഓണ്‍ലൈനില്‍ കൂടിയാണ് കുട്ടി വിഷവും വാങ്ങിയത്. കഴിഞ്ഞ ഒരുമാസമായി കുട്ടി സ്‌കൂളില്‍ പോകുകയോ വീടിന് പുറത്തിറങ്ങുകയോ ചെയ്തിരുന്നില്ല. നേരത്തെ, കൈ ഞരമ്പ് മുറിച്ച്‌ ജീവനൊടുക്കാന്‍ ആദിന്‍ ശ്രമിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ തകര്‍ന്ന നിലയിലാണ് ഉള്ളത്. കുട്ടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Copyright © All rights reserved. | Newsphere by AF themes.