October 16, 2026

പെരിയാർ കടുവ സങ്കേതത്തിലെ മംഗള കടുവകുട്ടിക്ക് വിദഗ്ധ ചികിത്സ

രണ്ടു കണ്ണിനും തിമിരം ബാധിച്ച പെരിയാർ കടുവ സങ്കേതത്തിലെ
മംഗള കടുവകുട്ടിക്കാണ് വിദഗ്ധ ചികിത്സ നല്കാൻ തീരുമാനിച്ചിരിക്കുന്നത്.
തിമിര ചികിത്സക്ക് അമേരിക്കയിൽ നിന്ന് തുള്ളി മരുന്നെത്തിക്കും.
രാജ്യത്ത് ആദ്യമായാണ് കടുവക്ക് ഈ മരുന്ന് ഉപയോഗിക്കുന്നത്.
ചികിത്സക്കായി നിയോഗിച്ച പ്രത്യേക സംഘമാണ് മരുന്ന് നിർദേശിച്ചത്
രണ്ടു കണ്ണുകൾക്കും കാഴ്ച്ച തകരാർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് മെഡിക്കൽ സംഘം തേക്കടിയിൽ മംഗളക്കായി പ്രത്യേകം നിർമ്മിച്ചിരിക്കുന്ന കൂട്ടിലെത്തി പരിശോധന നടത്തിയത്.

Copyright © All rights reserved. | Newsphere by AF themes.