October 15, 2026

ഒമിക്രോൺ: ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

കോവിഡ് 19 വൈറസിന്റെ ഒമിക്രോൺ വകഭേദം അതിവേഗം വ്യാപിക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ പൊതുപരിപാടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഷീബാ ജോർജ് ഉത്തരവിട്ടു. ഉത്സവങ്ങൾ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികൾ ഉൾപ്പെടെയുള്ള പൊതുചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണം പരമാവധി 150 പേരും മുറികൾ, ഹാളുകൾ തുടങ്ങി അടഞ്ഞ ഇടങ്ങളിൽ പരമാവധി 75 പേരും മാത്രമേ പങ്കെടുക്കാവൂ. സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണം. അടഞ്ഞ ഇടങ്ങളിൽ പരമാവധി വായുസഞ്ചാരം ഉറപ്പാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.

Copyright © All rights reserved. | Newsphere by AF themes.