October 15, 2026

കട്ടപ്പനയിൽ കള്ളന്മാരുടെ വിളയാട്ടം. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ കയറിയ കള്ളൻ 86,000 രൂപാ അപഹരിച്ചു.

രാവിലെ സ്കൂൾ തുറക്കാനെത്തിയ ഓഫീസ് സ്റ്റാഫാണ് സംഭവം ആദ്യം അറിയുന്നത്. സ്കൂൾ കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ ഓഫീസ് റൂമിന്റെ കതക് കുത്തി തുറന്നായിരുന്നു മോഷ്ടാവ് അകത്ത് കടന്നത്.കെട്ടിട നിർമ്മാണത്തിനായി ഓഫീസിൽ സൂക്ഷിച്ചിരുന്ന 86000 രൂപ മോഷ്ട്ടാവ് അപഹരിച്ചു.മേശയ്ക്കുള്ളിലായിരുന്നു പണം വച്ചിരുന്നത്. സ്കൂളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ തുമ്പ് ലഭിച്ചില്ല. മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് വസ്തുക്കൾ ഓഫീസ് മുറിയിൽ ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല.
സ്കൂൾ അധികൃതരുടെ പരാതിയിൽ കട്ടപ്പന പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പിന്നീട് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്കൂളിലെത്തി പരിശോധനകൾ നടത്തി,ഒരാഴ്ച്ച മുൻപ് ഓശ്ശാനാം സ്കൂളിലും മോഷണ ശ്രമം നടന്നിരുന്നു.വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്ത് കയറിയെങ്കിലും വിലപിടിപ്പുള്ള ഒന്നും അന്ന് നഷ്ടപ്പെട്ടില്ല. പ്രതിയെ തമിഴ്നാട്ടിൽ നിന്നും കട്ടപ്പന പോലീസ് പിടികൂടിയതായാണ് സൂചന.

Copyright © All rights reserved. | Newsphere by AF themes.