April 19, 2026

Idukkionline

idukkivarthaonline

രാജാക്കാട്ടില്‍ പാവല്‍ കൃഷി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.

രാജാക്കാട് പരപ്പനങ്ങാടി കിഴക്കേ പറമ്പില്‍ മുരുളിയുടെ പാവല്‍ കൃഷിയാണ് കഴിഞ്ഞ ദിവസം അജ്ഞാതര്‍ നശിപ്പിച്ചത്.
ഉല്പാദനക്കുറവും വിലക്കുറവും മൂലം കാര്‍ഷിക മേഖല കര്‍ഷകര്‍ ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഹൈറേഞ്ചില്‍. ഇത്തരം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കൃഷി മുന്നോട്ട് കൊണ്ടുപോക്കുന്നതിനിടയിലാണ് സാമൂഹ്യ വിരുദ്ധര്‍ പാവല്‍ കൃഷി നശിപ്പിച്ചത്. മുരളി സ്ഥലം പാട്ടത്തിനെടുത്ത് നട്ടു പരിപാലിച്ച എണ്‍പതിലധികം ചുവട് പാവലുകളാണ് നശിപ്പിക്കപ്പെട്ടത്. പാവല്‍ ചെടികളുടെ ചുവട് ഭാഗം പിഴുത് മാറ്റിയാണ് നശിപ്പിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മുരളി ഏറെ പ്രതീക്ഷിച്ചാണ് കൃഷി പരിപാലിച്ച് വന്നത്. രണ്ട് മാസം കൂടി ആയാല്‍ വിളവെടുപ്പിന് പാകമാകുമായിരുന്ന പാവല്‍ ചെടികളാണ് നശിപ്പിക്കപ്പെട്ടത്.
സ്ഥലത്തിന്റെ പാട്ടത്തുകയും കൃഷിയ്ക്കായുള്ള മുതല്‍ മുടക്കം ഉള്‍പ്പെടെ വന്‍സാമ്പത്തിക നഷ്ടമാണ് സാമൂഹ്യ വിരുദ്ധര്‍ കാരണം മുരളിയ്ക്ക് ഉണ്ടായത്. കൃഷി നശിപ്പിച്ചത് കാണിച്ച് മുരളി രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!