October 15, 2026

കേരളത്തിനെ ഞെട്ടിച്ച് വീണ്ടും വൈറസ്.

ഡെങ്കിപ്പനിയുടെ കൂടുതൽ അപകടകാരിയായ ഡെൻവ് 2 വൈറസ് വകഭേദം കേരളത്തിലും.

ഡൽഹി: കേരളത്തിനെ ഞെട്ടിച്ച് വീണ്ടും വൈറസ്. ഡെങ്കിപ്പനിയുടെ കൂടുതൽ അപകടകാരിയായ ഡെൻവ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളിൽ കണ്ടെത്തിയാതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതീവ ജാഗ്രത അനിവാര്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

കേരളം, ആന്ധ്ര, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് അപകടകാരിയായ ഡെൻവ് 2 വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾ കർമസേനകൾക്കു രൂപം നൽകാനും, ∙ രോഗവ്യാപനസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടാനും കേന്ദ്രം ഈ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി റിപ്പോർട്ടുകൾ.

Copyright © All rights reserved. | Newsphere by AF themes.