October 15, 2026

ഏലതോട്ടത്തിലെക്ക് ജോലിക്കായി കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ പരിശോധനയിൽ പിടികൂടി , തോട്ടങ്ങളിൽ കുട്ടികളെ ജോലിയെടുപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്.

ജില്ല ചയിൽഡ് പ്രാട്ടഷൻ വകുപ്പ്, തൊഴിൽ വകുപ്പ് , മോട്ടോർ വാഹനവകുപ്പിന്റയും പോലീസിന്റയും സംയുക്ത നേത്യത്വത്തിലാണ് കുമളിയിലും കമ്പം മെട്ട് ചെക്കു പോസ്റ്റുകളിലൂടെയും  ബാലവേലക്കായി കുട്ടികളെ എത്തിക്കുന്നുണ്ടാ എന്ന് കണ്ടെത്താൻ സംയുക്ത പരിശോധന സംഘടിപ്പിച്ചത്.
ഏലതോട്ടത്തിലേക്ക് പ്രായ പൂർത്തിയാകാത്ത കൂട്ടുകളെ കൊണ്ടു പോയ വാഹനം പരിശോധന സംഘം പിടികൂടി. കുമളി റോസാപൂകണ്ടത്തു നിന്നുള്ള സംഘമാണ് പിടിയിലായത്.
പരിശോധനയിൽ 18 വയസ്സിൽ താഴെയുള്ള മൂന്നു പെൺകുട്ടികൾ ഉള്ളതായി കണ്ടെത്തി ഇവരെ തോട്ടത്തിലെത്തിക്കാൻ ഉപയോഗിച്ച വാഹനവും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡയിൽ എടുത്തു.
കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റും
പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാത്ത 12 വാഹന ഉടമകൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

Copyright © All rights reserved. | Newsphere by AF themes.