October 16, 2026

സുഹൃത്തിന്‍റെ ബർത്ത് ഡേ ആഘോഷിക്കുന്നതിനിടെ യുവാവ് കെട്ടിടത്തിനു മുകളിൽ നിന്നും വീണ് മരിച്ചു.

ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ലബ്ബക്കട പുളിക്കല്‍ ജോസിന്‍റെ മകന്‍ ജോബിനാ(21)ണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഒൻപതോടെ കട്ടപ്പന- പുളിയൻമല റൂട്ടിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.ബർത്ത് ഡേ ആഘോഷത്തിനായി കല്യാണത്തണ്ടിൽ പോയി മദ്യപിച്ച എട്ടംഗ സംഘം തിരികെ കെട്ടിടത്തിലെത്തി വീണ്ടും മദ്യപിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെയാണ് ജോബിൻ കെട്ടിടത്തിൽ നിന്നും താഴേക്ക് വീണത്.

ഫോൺ വിളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ തെറ്റി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഘത്തിലുണ്ടായിരുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

Copyright © All rights reserved. | Newsphere by AF themes.