October 15, 2026

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ തലമുടി മുറിച്ചുമാറ്റിയ അയൽവാസി ഒളിവിൽ

പീരുമേട്: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതി ഒളിവിൽ. കരടിക്കുഴി എ.വി.ടി തോട്ടത്തിൽ സുനിൽ (23) ആണ് ഒളിവിൽ പോയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽവാസിയായ പെൺകുട്ടിയോട് സുനിൽ പ്രണയാഭ്യർഥനയുമായി എത്തി. അടുത്തെത്തിയ ആളോട് കത്രികയെടുത്താണ് പെൺകുട്ടി പ്രതിരോധിച്ചത്. പെൺകുട്ടിയുടെ കയ്യിൽ നിന്നും കത്രിക പിടിച്ചു വാങ്ങിയ ശേഷം തലമുടി ബലമായി മുറിച്ചെടുക്കുകയായിരുന്നു. പെൺകുട്ടി പീരുമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒളിവിലായ പ്രതിയെ കുറിച്ചുള്ള അന്വേഷണം നടന്നു വരുകയാണ്. പീരുമേട് സി.ഐ എ.രജീഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്

Copyright © All rights reserved. | Newsphere by AF themes.