October 15, 2026

വണ്ടിപ്പെരിയാറ്റിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം.

16 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലാണ് വണ്ടിപ്പെരിയാർ കുരിശുമല പുതുവൽ മധു (22) വിനെതിരെ കേസെടുത്തത്.
ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്. പെൺകുട്ടിയുമായി അടുപ്പത്തിലായ പ്രതി കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയതായിട്ടാണ് വിവരം. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറ്റിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച 50 കാരനെ അറസ്റ്റ് ചെയ്‌തിരുന്നു. ഏതാനും ആഴ്ച്ചകൾ മുമ്പാണ് ലയത്തിൽ പിഞ്ചു കുഞ്ഞ് പീഡനത്തിനിരയായി മരിച്ചത്.

Copyright © All rights reserved. | Newsphere by AF themes.