April 19, 2026

Idukkionline

idukkivarthaonline

ഒളിമ്പിക്സ്: ഗുസ്തിയിൽ രവികുമാറിന് വെള്ളി.

ഒളിമ്പിക്സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് തോൽവി. റഷ്യൻ താരം സൗർ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ് രവി കുമാർ കീഴടങ്ങിയത്. ഇതോടെ താരം വെള്ളിമെഡൽ നേടി.
ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്കായി വെള്ളി നേടിയത്.

രണ്ട് തവണ ലോക ചാമ്പ്യൻ 2 പോയിൻ്റിനു മുന്നിലെത്തിയ റഷ്യൻ താരത്തിനിനെതിരെ 2 പോയിൻ്റുകൾ നേടി രവി തിരികെ വന്നെങ്കിലും അടുത്ത നീക്കത്തിൽ രണ്ട് പോയിൻ്റുകൾ നേടിയ ഉഗുയേവ് രണ്ടിനെതിരെ 4 പോയിൻ്റുകൾക്ക് മുന്നിലെത്തി.

രണ്ടാം ഘട്ടത്തിൽ യുഗുയേവ് ഒരു പോയിൻ്റ് കൂടി നേടി ലീഡ് വർദ്ധിപ്പിച്ചു. മത്സരത്തിലേക്ക് തിരികെവരാൻ രവികുമാർ ശ്രമിച്ചെങ്കിലും രണ്ട് പോയിൻ്റുകൾ കൂടി നേടിയ റഷ്യൻ താരം അഞ്ച് പോയിൻ്റ് ലീഡ് നേടി കളിയിൽ ആധിപത്യം നേടി.
എന്നാൽ, തിരികെ വന്ന രവി 2 പോയിൻ്റുകൾ കൂടി സ്വന്തമാക്കി 4-7 എന്ന നിലയിലെത്തിച്ചു. അവസാന നിമിഷങ്ങളിൽ രവികുമാർ ജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും റഷ്യൻ താരത്തിൻ്റെ പ്രതിരോധം ഭേദിക്കാനായില്ല

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!