April 19, 2026

Idukkionline

idukkivarthaonline

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ ദുൽഖർ സൽമാൻ എത്തുന്ന ‘കുറുപ്പ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.

നേരത്തെ മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിട്ടിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ റിലീസ് നീണ്ടു പോകുകയായിരുന്നു. അതിനാൽ തന്നെ ഒ.ടി.ടി റിലീസിനെ കുറിച്ച് നിർമ്മാതാക്കൾ ആലോചിച്ചു. ഈ മാസം തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിയേക്കും.ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം നേരത്തെയും ‘കുറുപ്പ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അപ്പോഴെല്ലാം സിനിമ തീയറ്ററുകളിൽ എത്തിക്കാൻ നിർമ്മാതാക്കൾ ശ്രമിച്ചിരുന്നു.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഏഴ് വർഷങ്ങൾക്ക് ശേഷം ദുൽഖറും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും കൈകോർക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.സിനിമയ്ക്കു വേണ്ടി അടിപൊളി മേക്കോവറിലാണ് നടൻ എത്തുന്നത്.ഇന്ദ്രജിത്ത് സുകുമാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു.ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, ശോഭിത ധൂലിപാല,സുരഭി ലക്ഷ്മി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.ജിതിൻ കെ ജോസ് ആണ് കുറുപ്പ് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയൽ സയൂജ് നായർ എന്നിവർ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!