ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് തമിഴ്നാട് :
കർണാടകത്തിനു പിന്നാലെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്നാടും. കേരളത്തില്‍ കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
ഓഗസ്റ്റ് അഞ്ച് മുതലാണ് പരിശോധനാഫലം നിര്‍ബന്ധമാക്കിയിരിക്കുന്നത്. അതേസമയം, രണ്ട് ഡോസ് വാക്സീന് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്നാടും എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കി.
