October 15, 2026

ആനയിറങ്കൽ ജലാശയത്തിൽ എസ്റ്റേറ്റ് മാനേജരും ഡോക്ടറും മുങ്ങി മരിച്ചു

മൂന്നാർ :ആനയിറങ്കൽ ജലാശയത്തിൽ
രണ്ട് പേർ മുങ്ങി മരിച്ചു ജലാശയത്തിൽ
കുളിക്കുവാൻ ഇറങ്ങിയ എച്ച് എം എൽ
കമ്പനി ഡോക്ടർ കർണ്ണാടക സ്വദേശി
ആഷിഷ് (48) എസ്റ്റേറ്റ് അസി .മാനേജർ
ഗോകുൽ(32)എന്നിവരാണ് മരിച്ചത്
ഡോ.അഷിഷ് മുങ്ങിത്താഴുന്നത് കണ്ട്
രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്
ഗോകുലും അപകടത്തിൽ പെട്ടത്
വൈകിട്ട് ഏഴ് മണിക്കാണ് അപകടം
നടന്നത്.ആനയിറങ്കൽ അട്ടുപാലത്തിനു
സമീപമാണ് അപകടം ഉണ്ടായത്
കൂടെ ഉണ്ടായിരുന്ന സുഹ്യത്തുക്കൾ
വിവരം അറിയിച്ചതിനെ തുടർന്ന് ഓടി
കൂടിയ പ്രദേശവാസികൾ
ഇരുവരുടെയും മൃതദേഹം കരക്ക്
എത്തിച്ചു ശാന്തൻപാറ പോലീസ്
മേൽനടപടികൾ സ്വികരിച്ചു
ഇരുവരുടെയും മൃതദേഹം അടിമാലി
താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Copyright © All rights reserved. | Newsphere by AF themes.