October 14, 2026

നെറ്റിത്തൊഴുവിനു സമീപം മന്തിപ്പാറയിൽ വയോധികനെ പടുതാക്കുളത്തിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടു. സ്രാമ്പിക്കൽ കുര്യൻ ചെറിയാൻ ആണ് മരണമടഞ്ഞത്.

മന്തിപ്പാറ സ്രാമ്പിക്കൽ കുര്യാച്ചൻ എന്ന് വിളിക്കുന്ന കുര്യൻ ചെറിയാനും ഭാര്യ ശോശാമ്മയുമാണ് ഇന്നലെ വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് 6 മണിക്ക് ശേഷം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഭാര്യ വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാർ ചേർന്ന് സമീപ പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തുകയും രാത്രി ഒൻപതരയോടെ സമീപത്തെ പടുതാ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെടുകയുമായിരുന്നു. രാവിലെ വണ്ടൻമേട് പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് അയച്ചു. പടുതാകുളം ചുറ്റു വേലി കെട്ടിയ നിലയിലാണ്. ആത്മഹത്യ ആകാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു.

Copyright © All rights reserved. | Newsphere by AF themes.