April 19, 2026

Idukkionline

idukkivarthaonline

നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തകര്‍ന്നു. വാഹനം ഓടിച്ചിരുന്ന യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി.

കുമളി: നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് തകര്‍ന്നു. വാഹനം ഓടിച്ചിരുന്ന കുമളി സ്വദേശിയായ യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കുമളി ഒന്നാം മൈലിനു സമീപം വലിയകണ്ടത്തു വച്ചായിരുന്നു സംഭവം. കട്ടപ്പന ഭാഗത്തു നിന്നും കുമളി കുളത്തുപാലത്തുള്ള വീട്ടിലേക്ക് വരുന്നതിനിടെ വലിയകണ്ടത്തെത്തിയപ്പോള്‍ ഇവിടെയുള്ള വളവ് തിരിഞ്ഞു വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ എതിര്‍വശത്തുള്ള ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്‌ഫോര്‍മറിനൊപ്പം ഇത് സ്ഥാപിച്ചിരുന്ന രണ്ട് കോണ്‍ക്രീറ്റ് പോസ്റ്റുകളും തകര്‍ന്ന് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടൊപ്പം ട്രാന്‍സ്‌ഫോര്‍മര്‍ ഉറപ്പിച്ചിരുന്ന ഇരുമ്പ് ഗര്‍ഡറുകളിലൊന്ന് കാറിന്റെ ചില്ല് തകര്‍ത്ത് ഡ്രൈവര്‍ സീറ്റിനു സമീപത്തേയ്ക്ക് ഇടിച്ചു കയറിയെങ്കിലും അപകടത്തില്‍ നിന്നും യുവാവ് രക്ഷപെട്ടത് തലനാരികയ്ക്കിഴയ്ക്കാണ്.മാത്രമല്ല കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതും മൂലം വന്‍ദുരന്തമാണ് ഒഴിവായത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ കാറില്‍ നിന്നും പുറത്തിറക്കിയത്. സംഭവം അറിഞ്ഞ് കുമളി പോലീസ് സ്ഥലത്തെത്തി. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് നഷ്ടമായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ആരംഭിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!