October 15, 2026

മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ യുവാവിൻ്റെ കൈ വാക്കത്തികൊണ്ട് വെട്ടി മാറ്റി.

ചക്കുപള്ളം :മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മ യുവാവിൻ്റെ കൈ വാക്കത്തികൊണ്ട് വെട്ടി മാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേ പടവിൽ മനുവിൻറെ ( 30 ) ഇടതുകയാണ് അയൽവാസി പട്ടശേരി യിൽ ഇതിൽ ജോമോൾ വാക്ക് കൊണ്ട് വെട്ടി മാറ്റിയത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ജോമോളിൻ്റെ പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടെത്തിയതിനെ തുടർന്നായിരുന്നു  ഇവർതമ്മിൽ  തർക്കമുണ്ടായത്. ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ ജോമോൾ ഒളിവിലാണ്. പ്രതികളെ തിരച്ചിൽ പോലീസ് തുടരുന്നു.

Copyright © All rights reserved. | Newsphere by AF themes.