October 16, 2026

മരക്കാർ ഓഗസ്റ്റ് 12 – ന് തിയറ്ററുകളിൽ

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന
ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ
സിംഹത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു.
ചിത്രം 2021 ആഗസ്റ്റ് 12 ന് ഓണം റിലീസായി
തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ
പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്,
ഓണം റിലീസ് ആയി “മരക്കാർ അറബിക്കടലിന്റെ
സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക്
കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും
പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ
ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു….
റിലീസ് തീയതി
പുറത്ത് വിട്ട് മോഹൻലാൽ സോഷ്യൽ മീഡിയയിൽ
കുറിച്ചു.മെയ് 13 പെരുന്നാൾ ദിനത്തിൽ റിലീസ്
ചെയ്യാനിരുന്ന ചിത്രം കൊവിഡ് കാരണം
മാറ്റിവെക്കുകയായിരുന്നു. പ്രിയദർശൻ സംവിധാനം
ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്,
തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും.
100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ
ജീവിതത്തിലെ ഏറ്റവും ചിലവേറിയ
സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകൻ
പ്രിയദർശൻ പറഞ്ഞിരുന്നു.
മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി
സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന
കഥാപാത്രങ്ങൾ. അനിൽ ശശിയും പ്രിയദർശനും
ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ
നിർവ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ
ഛായാഗ്രാഹകനായ തിരുനാവകാരസുവാണ്
ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിർവാദ്
സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ,
സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ്
ചിത്രം നിർമ്മിക്കുന്നത്.

Copyright © All rights reserved. | Newsphere by AF themes.