October 15, 2026

കെ. എസ്. ആർ. ടി. സി. കുമളി ഡിപ്പോയിൽ നിന്ന് ഇരുപത് ബസുകൾ മറ്റു ഡിപ്പോകളിലേയ്ക്ക് കൈമാറണമെന്ന് ഉത്തരവിൽ പ്രതിഷേധിച്ച് എ.ഐ വൈ .എഫിന്റെ പീരുമേട് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ . കുമളി ഡിപ്പോക്ക് മുൻപിൽ പ്രതിഷേധ സമരം നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം പി.കെ. ബാബുകുട്ടി പരിപാടി ഉത്ഘാടനം ചെയ്തു…

കുമളി ഡിപ്പോയിൽ നിന്ന് 20 ബസുകൾ മറ്റ് ഡിപ്പോയിലേയ്ക്ക് കൈമാറാനാണ് സർക്കാർ ഉത്തരവ്. ഇതിനെ തുടർന്ന് ആദ്യ ഘട്ടത്തിൽ പത്ത് വണ്ടികൾ കൈമാറിയിരുന്നു. കോവിഡിനു ശേഷം ബസുകൾ തിരികെ നൽകും എന്ന് പറയുന്നുണ്ടെങ്കിലും അത് നടപ്പാകില്ല എന്നും. മാനേജ്മെന്റിന്റെ ഈ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എ.ഐ വൈ .എഫ് പീരുമേട് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ . കുമളി ഡിപ്പോക്ക് മുൻപിൽ പ്രതിഷേധ സമരം നടത്തിയത്.ബസുകൾ നൽകുന്നതോടെ കുമളി – കോട്ടയം റൂട്ടിൽ യാത്രാ ക്ലേശം വർദ്ധിക്കുമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം പി.കെ. ബാബുകുട്ടി പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു.എ. ഐ. വൈ. എഫ്. പീരുമേട് മണ്ഡലം കമ്മറ്റി സെക്രട്ടറി റ്റോമിച്ചൻ എബ്രഹാം യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ. തേക്കടി ലോക്കൽ സെക്രട്ടറി പി. ജെ. റ്റെറ്റസ്, അമൽ, കലേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Copyright © All rights reserved. | Newsphere by AF themes.