കോവിഡ് മൂലം ബുദ്ധിമുട്ടുന്നവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും ,വയോജനങ്ങൾക്കും സഹായഹസ്തവുമായി. സി പി ഐ എം അണക്കര ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ ഭക്ഷ്യ – പച്ചക്കറി കിറ്റ് വിതരണം നടന്നു. സി.പി.ഐ.എം. അണക്കര ലോക്കൽ സെക്രട്ടറി സതീഷ് ചന്ദ്രൻ കിറ്റുകളുടെ വിതരണം നടത്തി.
കോവിഡ് മൂലം ബുദ്ധിമുട്ടുന്ന ചക്കുപള്ളം പഞ്ചായത്തിലെ നിരാലംബരായവർക്കും വയോജനങ്ങൾക്കും സഹായഹസ്തവുമായാണ് സി.പി.ഐ.എം അണക്കര ലോക്കൽ കമ്മറ്റി രംഗത്തെത്തിയത്. പഞ്ചായത്തിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് വേണ്ട ആവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ എത്തിച്ചു നല്കുക തുടങ്ങിയ പ്രവർത്തനങ്ങളും ഇവർ നടത്തി വരുന്നു. കോവിഡ് മൂലം പ്രതിസന്ധിയിലായവരെ കണ്ടെത്തി ഇവർക്കാവശ്യമായ ഭഷ്യ പച്ചക്കറി കിറ്റുകളുടെ വിതരമാണ് നടന്നത്. അണക്കര കമ്മറ്റി ഒഫീസിൽ ശേഖരിച്ച കിറ്റുകൾ ഓരോ ബ്രാഞ്ച് സെക്രട്ടറി മാർ അണക്കര ലോക്കൽ സെക്രട്ടറി സതീഷ് ചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.
പരിപാടിയിൽ കെ വി പീറ്റർ, സാബു, അനീഷ് ബാബു, ലിജോ എന്നിവർ നേതൃത്വം നൽകിഎന്നിവർ നേതൃത്ത്വം നല്കി.

