March 2, 2026

Idukkionline

idukkivarthaonline

ആമസോൺ വിതരണ കേന്ദ്രത്തിനു മുൻപിൽ പ്രധിഷേധ പരിപാടി നടത്തി

കൊവിഡ് കാലത്ത് നാപ്പത്തഞ്ച് ദിവസത്തോളം വ്യാപാരികൾ കടകൾ അടച്ചു ഇരിക്കുമ്പോൾ ഓൺലൈൻ വ്യാപാരമേഖലയോട് സർക്കാരിൻറെ മൃദുസമീപനത്തിനെതിരെ സംസ്ഥാനവ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതി സമരങ്ങൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി കുമളി ഒന്നാം മൈലിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ആമസോൺ വിതരണ കേന്ദ്രത്തിനു മുൻപിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം പരിപാടി സംഘടിപ്പിച്ചത്.ഏകോപന സമിതി കുമളി ബ്ലോക്ക് പ്രസിഡന്റ് മജോ കാരിമുട്ടം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.രണ്ടു തരം നീതിയാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും, ഓൺലൈൻ സ്ഥാപനങ്ങൾക്ക് നല്കിയിരിക്കുന്ന ഇളവുകൾ മരവിപ്പിക്കണമെന്നും യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൾ സുൽഫിക്കർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ഷിബു എം ‘തോമസ്, P Nരാജു,Pട നൗഷാദ്, A മുഹമ്മദ് ഷാജി, സനുപ് സ്കറിയ, സജി വെംമ്പള്ളി, വിജയകുമാർ , സാബു പാറത്താനം, രാജേഷ് Pd ,എന്നിവർ പരിപാടികൾക് നേതൃത്വം നൽകി

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!