October 14, 2026

കുമളി എക്സൈസ് ചെക്ക്പോസ്റ്റിലൂടെ കടത്തിയ 20 കിലോ പുകയില ഉൽപ്പന്നം കണ്ടെടുത്ത് കേസാക്കി

തമിഴ് നാട്ടിൽ നിന്നും കുമളി എക്സൈസ് ചെക്ക്പോസ്റ്റ് വഴി കേരളത്തിലേയ്ക്ക് കടത്തിയ ഇരുപത് കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ കുമളി എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്ത് കേസാക്കി. വാഹന പരിശോധനയിൽ രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഒളിപ്പിച്ച് കടത്തികൊണ്ട് വന്ന പാൻ മസാല കണ്ടെടുത്തത്. മൂങ്കലാർ സ്വദേശി കതിരേശന്റെ കൈവശത്ത് നിന്നും 17 കിലോയും , ചെങ്കര സ്വദേശി പാൽമുരുകനിൽ നിന്നും 3 കിലോയും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.ജെ റോയി, ഉദ്യോഗസ്ഥൻമാരായ ഹാപ്പി മോൻ , രാജ്കുമാർ ബി., ജയരാജ് എൻ.സി., അനീഷ് റ്റി.എ., സ്റ്റെല്ല ഉമ്മൻ എന്നിവർ ചേർന്നാണ് കേസ് കണ്ടെടുത്തത്. ആറ് രൂപാ വിലയുള്ള ഒരു പായ്ക്കറ്റ് പാൻ മസാല കുട്ടികളടക്കമുള്ളവർക്ക് അൻപത് രൂപാ മുതൽ നൂറ് രൂപാ വരെ വിലയ്ക്ക് വിൽപ്പന നടത്തുന്നവരാണ് പിടിക്കപെട്ടവർ. തൊണ്ടിയടക്കം തുടർ നടപടികൾക്കായി വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർക്ക് കൈമാറി

Copyright © All rights reserved. | Newsphere by AF themes.