മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ഉപസമിതിചെയർമാൻ ശരവണ കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘ മാണ് പരിശോധന നടത്തിയത്. സംഘം ജനുവരി 13 നാണ് അവസാനമായി ഡാം സന്ദർശിച്ചത്.
മുല്ലപ്പെരിയാർ ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തി. രാവിലെ 10-ന് തേക്കടിയിൽ നിന്നും ബോട്ട് മാർഗം അണക്കെട്ടിലേക്ക് എത്തി പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധിച്ചശേഷം സമിതി അംഗങ്ങൾ സ്വീപ്പേജ് ജലത്തിന്റ അളവും രേഖപ്പെടുത്തും. കൊറോണ വ്യാപനത്തിന്റ പശ്ചാത്തലത്തിൽ കുമളിയിലുള്ള മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേരില്ല. അണക്കെട്ടിൽ നിന്നും സ്ഥിതിഗതികൾ വിലയിരുത്തുക മാത്രമാണ് ചെയ്യുക.
ഉപസമിതി ചെയർമാൻ ശരവണകുമാറിനൊപ്പം കേരള-തമിഴ്നാട് പ്രതിനിധികൾ പരിശോധനയിൽ പങ്കെടുത്തു. ഉപസമിതി ജനുവരി 13 നാണ് അവസാനമായി ഡാം സന്ദർശിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് 126.65 അടിയാണ്.
