കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിർത്തി കടന്നെത്തുന്ന തൊഴിലാളി വാഹനങ്ങളിൽ പോലീസ് പരിശോധന ആരംഭിച്ചു. സാമൂഹ്യ അകലം പാലിച്ച് തൊഴിലാളികളെ കയറ്റാത്ത വാഹനങ്ങൾക്ക് പെറ്റി നൽകി. ദിവസവും നൂറു കണക്കിന് ഇത്തരത്തിലുള്ള വാഹനങ്ങളാണ് കേരളത്തിലേക്ക് വരുന്നത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കനാണ് പോലീസിന്റ തീരുമാനം.
അതിർത്തി കടന്നെത്തുന്ന തൊഴിലാളി വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്. കോവിഡ് വ്യാപനം രൂക്ഷമായിട്ടും .സാമൂഹ്യ അകലം പാലിക്കാതെയും യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് വാഹനങ്ങളിൽ തൊഴിലാളികളെ കുത്തി നിറച്ച് തോട്ടങ്ങളിൽ എത്തിച്ചിരുന്നത്.ദിവസവും നൂറു കണക്കിന് ഇത്തരത്തിലുള്ള വാഹനങ്ങളാണ് തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് തൊഴിലാളികളുമായി വരുന്നത്. ഇതിനെതിരെ വ്യാപക പരാധികൾ ഉയർന്നതോടെ പോലീസ് പരിശോധനകൾ കർശനമാക്കിയത്. കുമളി ടൗണിൽ നിരവധി തൊഴിലാളിയുമായി വന്ന വാഹനങ്ങൾ പരിശോധിച്ചു.
തൊഴിലാളികളെ കുത്തി നിറച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വന്ന വാഹനങ്ങൾക്ക് പെറ്റി നൽകി.
വരും ദിവസങ്ങളിലും പരിശോധന കർശനമാക്കി മറ്റു നിയമ നടപടികൾ എടുക്കാനാണ് പോലീസിന്റെ തീരുമാനം,
