April 19, 2026

Idukkionline

idukkivarthaonline

കുമളി ഒട്ടകത്തലയ്ക്ക് സമീപം തൊഴിലാളി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. 4 പേർക്ക് പരുക്ക്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൻ്റെ അമിത വേഗതയാണ് അപകട കാരണം എന്ന് നാട്ടുകാർ

എസ്റ്റേറ്റിലെ പണിയ്ക്ക് ശേഷം തൊഴിലാളികളുമായി തമിഴ്നാട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ജീപ്പ് അപകടത്തില്പ്പെട്ടത് അപകടത്തിൽ നാലുപേര്ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
ഒട്ടകത്തലമേട്ടിലെ എസ്റ്റേറ്റില് പണിക്കെത്തിയ തമിഴ്നാട് സ്വദേശികളെ തിരികെ കൊണ്ടുപോകുന്നതിനിടെ ഒട്ടകത്തലമേട്ടിലെ കുടിവെള്ള ടാങ്കിന് സമീപത്തുവെച്ച് നിയന്ത്രണം നഷ്ടമായി ജീപ്പ് തലകീഴായി മറിയുകയായിരുന്നു. പോലീസും നാട്ടുകാരുമെത്തിയാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. പരിക്കേറ്റവരെ കുമളിയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തൊഴിലാളികളെ കൊണ്ടുപോയ വാഹനത്തിന്റെ ഇന്ഷുറന്സ് ഉള്പ്പടെയുള്ളവ കാലാവധി കഴിഞ്ഞതാണെന്ന് പോലീസ് നടത്തിയ പരിശോധനയില് കണ്ടെത്തി.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!