October 14, 2026

മാർച്ച് 26 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ.

ഭൂപതിവു ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന സർക്കാരിൻ്റെ തെറ്റായ നയങ്ങളിൽ പ്രതിക്ഷേധിച്ചു കൊടും നിർമ്മാണ നിരോധനത്തിൻ്റെ ഭാഗമായി എല്ലാ ബിൽഡിംഗ് പെർമിറ്റുകളും നിക്ഷേധിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ നിലപാടിൽ പ്രതിക്ഷേധിച്ചുകൊണ്ടും ഈ വരുന്ന 26-)o തീയതി ജില്ലാഹർത്താൽ ആചരിക്കുന്നതിനു തീരുമാനിച്ചിരിക്കുകയാണ്.ഈ ഹർത്താലിന് എല്ലാവിധ സഹകരണവും ആളുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് DCC പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ
മലയോര ജനതയെ ബാധിക്കുന്ന വിഷയമായതിനാൽ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ഹർത്താലിനെ പിൻതുണക്കണം എന്ന് അദ്ദേഹം കൂട്ടി ചേർത്തു: പാൽ പത്രം വിവാഹം ആശുപത്രി അവശ്യ സർവീസുകൾ ശബരിമല തീർത്ഥാടനം, 40 ആം വെള്ളി ആചരണം’ എഴുകുംവയൽ കുരിശുമല തീർത്ഥാടകർ എന്നിവരെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് രാവിലെ 6 മുതൽ വൈകിട്ട് 6. വരെയാണ് ഹർത്താൽ

Copyright © All rights reserved. | Newsphere by AF themes.