October 14, 2026

വീര്യം കൂടിയ ലഹരി മരുന്നുമായി യുവാക്കൾ പിടിയില്‍

പോലീസും ഡിസ്ട്രിക് ആന്റി നര്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്(ഡാൻസാഫ്) ചേർന്ന് നടത്തിയ പരിശോധനയിൽ വീര്യം കൂടിയ 700 മില്ലിഗ്രാം ലഹരി മരുന്നുമായി അഞ്ച് യുവാക്കൾ പിടിയിൽ .
ഉടമ്പന്നൂർ സ്വദേശികളായ ഇടമറുക് പുതിയകുന്നേൽ റംസാൻ (24), പാറേക്കവല കുന്നുംപുറത്ത് അൻസിൽ(21), ചെന്നക്കാട്ട് നസീം (21), തൊടുപുഴ സ്വദേശികളായ വളിപ്പാട്ട് അർജുൻ (18),പഴേരി അഷ്കർ (24) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വെങ്ങല്ലൂരിൽ വാഹന പരിശോധന നടത്തുന്നതിനിടെ കാറിലെത്തിയ സംഘത്തെ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടുകയായിരുന്നു. തൊടുപുഴ സി.ഐ. സുധീർ മനോഹറിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക് പോലീസ് ചീഫ് കറുപ്പസ്വാമി, നർകോട്ടിക് സെൽ ഡി.വൈ.എസ്.പി. എ.ജി. ലാൽ, ഡാൻസാഫ് ഉദ്യോഗസ്ഥരായ ജോഷി,മഹേഷ്, അനൂപ്, ടോം സ്കറിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില് ഹാജരാക്കി റിമാൻഡ് ചെയ്തു.

Copyright © All rights reserved. | Newsphere by AF themes.