October 14, 2026

മുൻ ഡെപ്യൂട്ടി സ്പീക്കർ ,പീരുമെടു മുൻ എം.എൽ.എയും സി പി .ഐയുടെ മുതിർന്ന നേതാവുമായ ശ്രീ സി.എ. കുരിയൻ അന്തരിച്ചു

സഖാവ് സി.എ. കുര്യൻ അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ൽ പീരുമേട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
മുൻ ഡപ്യുട്ടി സ്പീക്കറും മുതിർന്ന സി.പി.ഐ നേതാവുമായ സി.എ കുര്യൻ മൂന്നാറിൽ നിര്യാതനായി. കോട്ടയം പുതുപ്പള്ളിയിൽ ജനിച്ചു. അച്ഛൻ എബ്രഹാം. ബാങ്കുദ്യോഗം രാജി വച്ച് 1960 മുതൽ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. 27 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965 66 കാലത്ത് വിയ്യൂർ ജയിലിലായിരുന്നു.അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ൽ പീരുമേട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1980 – 82 ലും 1996 – 2010 ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ചു. ജൂലൈ 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്.

Copyright © All rights reserved. | Newsphere by AF themes.