October 14, 2026

യുഡിഫ് അധികാരത്തിൽ വന്നാൽ 1964ലെ ഭുപതിവ് ചട്ടം ഭേതഗതി ചെയ്യും ഉമ്മൻ ചാണ്ടി.

യുഡിഫ് അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നത് 1964ലെ ഭുപതിവ് ചട്ടം ഭേതഗതി ചെയ്യുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു വണ്ടിപ്പെരിയാറ്റിൽ അഡ്വ. സിറിയക് തോമസിൻ്റെ നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം ബി ജെപി രഹസ്യ കൂട്ട് പിണറായിയുടെ തുടർ ഭരണത്തിന് വേണ്ടിയുള്ള നീക്ക് പോക്കാണന്നും, അതു കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞ് ഏപ്രിൽ ആറാം തിയതി വിധിയെഴുതുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.. തോട്ടം മേഖല ആകെ പ്രതിസന്ധിയിലാണന്നും അതിന് പരിഹാരം കാണാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലാത്തന്നും അദ്ദേഹം പറഞ്ഞു .കേരള കോൺഗ്രസ്റ്റ് ഉന്നതാധികാരി സമിതിയംഗം ആൻറണി ആലംഞ്ചേരി അദ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡൻറ് അഡ്വ.ഇബ്രാഹിം കുട്ടി കല്ലാർ, സ്ഥാനാർത്ഥി അഡ്വ.സിറിയക് തോമസ്,മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റഗം കെ എംഎ ഷുക്കൂർ, കെപിസിസി സെക്രട്ടറിമാരായ,എംഎൻ ഗോപി, പിഎ സലിം യുഡിഫ് ജില്ലാ ചെയർമാൻ അഡ്വ.എസ് അശോകൻ, പിഎ ജോസഫ്, സി പി മാത്യു.എം ഷാഹുൽ ഹമീദ്,ആർഎസ് പി ജില്ലാ കമ്മറ്റിയംഗം പി പി പ്രകാശ്, ജനതാദൾ ജില്ല സെക്രട്ടറി കെ എസ് സിറിയക്, ഷാജി പൈനാടത്ത്, പിആർ അയ്യപ്പൻ, പിഎ അബ്ദുൾ റഷീദ്,എം എം വർഗ്ഗീസ്, ഷാജഹാൻ മOത്തിൽ, ടോണി തോമസ്, റ്റിഎച്ച് അബ്ദുൾ സമദ്, റ്റി എൻ ശശി തുടങ്ങിയവർ പ്രസംഗിച്ചു.

Copyright © All rights reserved. | Newsphere by AF themes.