October 14, 2026

പീരുമേട് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ നാമനിർദേശപത്രിക സമർപ്പിച്ചു പീരുമേട് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എസ്എൻ സുജിത്ത് മുൻപാകെ ആണ് പത്രിക സ്വീകരിച്ചത്

കോവിഡ് മാനദണ്ഡങ്ങളും സർക്കാർ നിർദ്ദേശവും ഉള്ളതിനാൽ പ്രകടനമോ വലിയ ആർഭാടമോ ഒന്നും തന്നെ ഇല്ലാതെ ആണ് എൽഡിഎഫ് സ്ഥാനാർഥി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
പത്രിക്കാനായി ഒരു മണിക്ക് തന്നെ റിട്ടേണിംഗ് ഓഫീസർ മുൻപിൽ എത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ 2.30 നാണ് പത്രിക സമർപ്പിക്കാൻ കഴിഞ്ഞത്
ദൃഢപ്രതിജ്ഞ ചെയ്താണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
പീരുമേട്ടിലെ സമഗ്രവികസനം ഒപ്പം കേരളത്തിന്റെ തുടർഭരണം കൂടാതെ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനം എന്നിവ പ്രധാന ലക്ഷ്യമാക്കിയുള്ള പ്രവർത്തനം ആകും താൻ നടത്തുക എന്ന് സ്ഥാനാർഥി പറഞ്ഞു.എൽഡിഎഫ് പീരുമേട് നിയോജക മണ്ഡലം ഇലക്ഷൻ കൺവീനർ ആർ തിലകൻ ഇ എസ് ബിജിമോൾ എന്നിവർക്കൊപ്പമാണ് സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്………….

Copyright © All rights reserved. | Newsphere by AF themes.