April 18, 2026

Idukkionline

idukkivarthaonline

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം കളക്ടറേറ്റില്‍ മാതൃകാ പോളിംഗ് സ്റ്റേഷന്‍ തുറന്നു. മാതൃകാ പോളിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ എച്ച്‌. ദിനേശന്‍ നിര്‍വഹിച്ചു

വോട്ടിംഗ് യന്ത്രവും വി.വി.പാറ്റ് സംവിധാനവും പരിചയപ്പെടുത്തുക, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് മാതൃകാ പോളിംഗ് സ്റ്റേഷന്‍ തുറന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകിയയെയും വോട്ടിംഗ് യന്ത്രത്തെയും കുറിച്ചുള്ള ബോധവത്കരണ പരിപാടി സ്വീപിന്റെ ഭാഗമായിട്ടാണ് പോളിംഗ് സ്റ്റേഷന്‍ തയ്യാറാക്കിയത്.ഭിന്നശേഷിക്കാര്‍ക്കായി ചക്രക്കസേരയും വോട്ടര്‍മാര്‍ക്ക് കുടിവെള്ളവും ഇവിടെ ഒരുക്കിയിട്ടുണ്ട്.രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മാതൃക പോളിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തന സമയം.റിട്ടേണിഗ് ഓഫീസറും മൂന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാരുമാണ് പോളിംഗ് ബൂത്ത് നിയന്ത്രിക്കുന്നത്. പോളിംഗ് ഏജന്റ്മാര്‍ക്കുള്ള ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പില്‍ നടപ്പാക്കുന്ന വി.വി.പാറ്റ് യന്ത്രവും മാതൃക പോളിംഗ് സ്റ്റേഷനിലുണ്ട്. രേഖപ്പെടുത്തിയ വോട്ട് ആര്‍ക്കാണെന്ന് വി.വി.പാറ്റ് യന്ത്രത്തിലൂടെ വോട്ടര്‍ക്ക് കാണാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസാമി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ .സതീഷ് കുമാര്‍, എഡിഎം അനില്‍ കുമാര്‍ എംപി, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, സ്വീപ് നോഡല്‍ ഓഫീസറും ഹുസൂര്‍ ശിരസ്തദാറുമായ മിനി ജോണ്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!