October 14, 2026

കുമളി 66ാം മൈലിനു സമീപം വൈദ്യുത ലൈനിൽ നിന്നും തീ പടർന്ന് പുല്ലു പുര കത്തി നശിച്ചു. 66 റാം മൈൽ ഹൈറേഞ്ച് സ്പൈസസ് ഗാർഡനിലാണ് തീ പിടിച്ചത്

കൊട്ടാരക്കര ദിണ്ടുക്കൽ ദേശിയാപാത യോരത്ത് കുമളി 66 റാം മെെയിലിൽ പാട്ടാളിയിൽ ജോർജിന്റെ . ഹൈറേഞ്ച് സ്പൈസ് ഗാർഡൻ ഹോം സ്റ്റേയുടെ കവാട പുല്ലു പുരയാണ് കേ. സ്. ഈ ബി ലൈനിൽ നിന്നും തീ പടർന്ന് കത്തി നശിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. വാഹന യാത്രക്കാരാണ് ഇത് ആദ്യം കണ്ടത് തുടർന്ന് നാട്ടുകാർ ഷെട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ പെട്ടെന്നു തന്നെ അവിടെ നിന്നും മാറ്റിയത് വൻ അപകടം ഒഴുവാകാൻ ഇടയായി. ദിവസങ്ങളായി ഇലക്ട്രിക് ലൈനിൽ ഷോർട്ട് സർക്യൂട്ട് ഉള്ളതായി നാട്ടുകാർ പറഞ്ഞു.നാട്ടുകാർ ചേർന്ന് തീ അണക്കാൻ ശ്രമിച്ചങ്കിലും പുല്ലു പുരയായതിനാൽ തീ അതിവേഗം പാർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് കുമളി പോലീസും , പീരുമേട് അഗ്നി ശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Copyright © All rights reserved. | Newsphere by AF themes.