April 18, 2026

Idukkionline

idukkivarthaonline

നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കുമളി അതിർത്തിയിൽ പരിശോധന കർശനമാക്കി. കേരള എക്സൈസ് ഡിപ്പാർട്ട്മെൻ്റ്, തമിഴ്നാട് പോലീസ്, എൻഫോഴ്സ്മെൻ്റ് എന്നിവർ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്

ജില്ലയിലെ 4 ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കാനാണ് തേനി – ഇടുക്കി ജില്ല ഭരണകൂടങ്ങളുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി കുമളിയിൽ സംസ്ഥാന എക്സൈസ്, തമിഴ്നാട് പോലീസ്, എൻഫോഴ്സ്മെൻ്റ് എന്നിവർ പരിശോധന നടത്തി. ചെക്ക് പോസ്റ്റിനു പുറമെ റോസാപ്പൂക്കണ്ടം, രണ്ടാം മൈൽ തുടങ്ങിയ വനപാതകളിലും പരിശോധന നടത്തി. ലഹരി കടത്തും, പണമൊഴുക്കും തടയുകയാണ് പ്രധാന ലക്ഷ്യം.വരും ദിവസങ്ങളിൽ മറ്റ് അതിർത്ത് ചെക്ക് പോസ്റ്റുകളിലും, വനാതിർത്തികളിലും പരിശോധന നടത്തും. ഇരു സംസ്ഥാനത്തും ഒരേ ദിവസമാണ് തെരഞ്ഞെടുപ്പ് എന്നതിനാൽ ഇരട്ട വോട്ട് തടയാനുള്ള കർശന നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശം നൽകിയിട്ടുണ്ട്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!