October 14, 2026

ഇടുക്കി നിയോജക മണ്ഡലം UDf സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ് വിശ്വാസ വഞ്ചകനാണന്ന് ഉടുമ്പൻചോല നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി MM മണി. കട്ടപ്പനയിൽ LDF സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

UDF നെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് കട്ടപ്പന LDF തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്.സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ്റെ വിജയത്തിനായി ‘ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിനുള്ള ആഹ്വാനമാണ് കൺവൻഷനിൽ അഭിസംബോധന ചെയ്ത നേതാക്കളിൽ നിന്നും ഉയർന്നത്. രണ്ട് തവണ LDF ൻ്റെ സീറ്റിൽMPയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് ജോർജ് സീറ്റ് മോഹിച്ച് UDF ൽ പോയത് അണികളോട് പോലും പറയാതെ എന്നും ചിലരുടെ കൈയ്യിലെ ചരടിൽ കെട്ടിയ കളിപ്പാവയാണ് UDF സ്ഥാനാർത്ഥി ഫ്രാസിസ് ജോർജിനെതിരെ രൂക്ഷ വിമർശനമാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഉടുമ്പൻചോല LDF സ്ഥാനാർത്ഥിയും മന്ത്രിയുമായ MM മണി സംസാരിച്ചത്.സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ നേതാക്കളായ K K ജയചന്ദ്രൻ, K Kശിവരാമൻ, CV വർഗ്ഗീസ് ജിജി K ഫിലിപ്പ്, ജോയിസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Copyright © All rights reserved. | Newsphere by AF themes.